"തക്കൂ പാവയെന്തിയേ"
തക്കു പാവപ്പെട്ടിയിൽന്ന് പാവയെടുത്തു
"അയ്യോ! തക്കൂ പാവേടെ ഒരു കണ്ണ് എന്തിയേ?"
തക്കൂന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു... "ഒരു കണ്ണ് പോയി"
"പാവേടെ ഒരു കണ്ണ് എങ്ങനെയാ പോയേ തക്കൂ... അതാരാ കളഞ്ഞേ"
തക്കൂന്റെ മുഖത്ത് പുതിയൊരു കള്ളച്ചിരി... "നിമ്മി... നിമ്മി"
തക്കൂന്റെ അച്ഛൻ അടിക്കാൻ കയ്യോങ്ങി...
" 'ചെറിയമ്മാ'ന്നേ പറയാവൊള്ളൂ ന്ന് തക്കൂനോട് പറഞ്ഞിട്ടില്ലേ? സത്യം പറ ആരാ പാവേടെ കണ്ണ് കളഞ്ഞേ?"
തക്കൂന്റെ മുഖം വാടി... സത്യമാണോ പറയണ്ടേ അതോ "ചെറിയമ്മ" ന്നാണോ!
തക്കു മെല്ലെ പറഞ്ഞു...
"തക്കു"

കുട്ടിത്തത്തിന്റെ കണ്‍ഫ്യുഷനുകൾ :) കഥ കൊള്ളാം..
ReplyDeleteകുട്ടികളെ പഠിപ്പിക്കുന്നതിങ്ങനെ..
ReplyDelete