May 21, 2013

ബെംഗളൂര്



തട്ടുകടപോലെ നിറയെ ഐ ടി കമ്പനികള്‍ - തിളക്കുന്ന വെയിൽ - പൊടി- പട്ടികൾ - കാറുകള്‍ - ഉന്തുവണ്ടികൾ - തിരക്ക്- ട്രാഫിക് ജാം- മുഷിഞ്ഞ് നാറുന്ന ഉത്തരേന്ത്യന്‍ ജോലിക്കാര്‍ തിങ്ങിനിറഞ്ഞ ഓര്‍ഡിനറി ബസ്സുകള്‍ കൂളിങ് ഗ്ലാസ് വച്ച പെര്‍ഫ്യൂമടിച്ച ഹെഡ്ഫോണ്‍ വച്ച ചെറുപ്പക്കാര്‍ തിങ്ങി നിറഞ്ഞ വോള്‍വോ ബസ്സുകൾ - ആര്‍ത്തിപിടിച്ച ഓട്ടോക്കാർ - പിച്ചക്കാരേക്കാള്‍ കഷ്ടമായ പോലീസുകാർ...
ബെംഗളൂര്...

നന്നായി ഡ്രെസ് ചെയ്ത ഒരു ചെറുപ്പക്കാരിയും നിറം മങ്ങിത്തുടങ്ങിയ സാരിയുടുത്ത ക്ഷീണിച്ച പ്രായമായ ഒരു സ്ത്രീയും മരുന്നുകടയിലേക്ക് കടന്നുവന്നു.

ചെറുപ്പക്കാരി: “അടുത്ത് ആശുപത്രി എവിടെയാ?”
കടക്കാരന്‍: “റോഡിനപ്പുറത്തായിട്ട് ബ്രൂക്ഫീല്‍ഡ് ഹോസ്പിറ്റല്‍ ഉണ്ടല്ലോ, കഷ്ടിച്ച് ഒരു കിലോമീറ്റര്‍. ഒരു ഓട്ടോ പിടിച്ചാല്‍ മതി”
ചെറുപ്പക്കാരി: “എനിക്കല്ല, ഇതു ഞങ്ങളുടെ വീട്ടിലെ ആയയാണ്. ഇവര്‍ക്കാണ്”
കടക്കാരന്‍: “അതെയോ? എങ്കില്‍ തൊട്ടടുത്ത കടമുറി ക്ലിനിക്കാണ്”


##  ചീപ്പായ രോഗം ആളുമാറുമ്പോള്‍ വിലപിടിച്ചതാകുന്നത്!!  ##

7 comments:

  1. ചീപ്പായ രോഗം ആളുമാറുമ്പോള്‍ വിലപിടിച്ചതാകുന്നത്!

    ReplyDelete
  2. വെറുതെ ബംഗളൂരിനെ മാത്രം ഇക്കാര്യത്തിൽ പഴിക്കണോ? ഇത് യൂണിവേഴ്സൽ ട്രൂത്തല്ലേ?

    ReplyDelete
  3. :) ശരിയാണ്.
    ബെംഗളൂര്‍ ഒരു ക്യാന്‍‌വാസ് മാത്രം! എവിടേയ്ക്കും പകര്‍ത്താം, ബെംഗളൂരിലെ ചില കാഴ്ച്ചകള്‍ ആശയത്തിനൊത്തതായതുകൊണ്ട് പറയാന്‍ ഒരു സൌകര്യം കണ്ടതാണ്...

    ReplyDelete
  4. സുഖിനോ ഭവന്തുഃ

    ReplyDelete
  5. സത്യമാണ് പറഞ്ഞത്

    ReplyDelete
  6. സ്റ്റാറ്റസ് സിംബൽ, കച്ചവട മനോഭാവം.......
    എന്ത് പറയാൻ.
    ആശംസകൾ.

    ReplyDelete