Feb 18, 2010

സ്കൂൾ ഡേയ്സ്

പ്ലസ് ടൂവിനു പഠിക്കുന്ന സമയത്താണ് ആ കാലഘട്ടത്തിലെ ചെറുപ്പക്കാരെ ഏറ്റവും സ്വാധീനിച്ച സിനിമ (ഞാനുദ്ദേശിക്കുന്നത് ഡ്രൈവിങ് സ്കൂൾ അല്ലട്ടോ... തെറ്റിധരിക്കരുത് !)  “ബോയ്സ്“ ഇറങ്ങിയത്.
കൂട്ടുകാരുടെ കൂടെ യൂത്ത്ഫെസ്റ്റിവലിന്റെയന്ന് പടത്തിനു പോയി.
ഓരോ ദൂരദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും നിന്നായി ജീപ്പ് വിളിച്ചൊക്കെയാണ്  പടം കാണാൻ ‘കുട്ടികൾ’വരുന്നത്!
മുവാറ്റുപുഴ ഐസക്സ് നിറഞ്ഞു കവിഞ്ഞ മറ്റൊരു ഷോ!!
ആ പടത്തിന് തമിഴ്നാടിൽ പോലും ഇത്ര സ്വീകരണം കിട്ടിക്കാണാൻ വഴിയില്ല...
തീയെറ്ററിന്നകം ഉത്സവപ്പറമ്പുപോലെയായിരുന്നു!

ബോയ്സിൽ ഡെബ്യൂ ആയിരുന്ന ജെനീലിയ ഡിസൂസയെ ഞങ്ങൾ എല്ലാവർക്കും ‘ക്ഷ’ പിടിച്ചു.

പുതുമുഖമായതിനാൽ പബ്ലിസിറ്റി കിട്ടിവരുന്നതേയുള്ളായിരുന്നു.
ഇവളുടെ പേര് ഞങ്ങൾക്കാർക്കും അറിയില്ല.
എല്ലാവരും ഓരോവഴിക്ക് തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിലൊരു ദിവസം ഒരുത്തൻ ഓടിവന്നു പറഞ്ഞു:

അളിയാ ലവൾടെ പേര് കിട്ടി... പേര് കിട്ടി...

 ഗൊണോറിയ ഡിസൂസ!!!


1 comment:

  1. പ്ലസ് ടൂവിനു പഠിക്കുന്ന സമയത്താണ് ചെറുപ്പക്കാരെ ഏറ്റവും സ്വാധീനിച്ച (ഞാനുദ്ദേശിക്കുന്നത് ഡ്രൈവിങ് സ്കൂൾ അല്ലട്ടോ... തെറ്റിധരിക്കരുത് !) തമിഴ് പടം “ബോയ്സ്“ ഇറങ്ങിയത്

    ReplyDelete