Sep 19, 2011

നിത്യവിരഹം

പിരിയാനാകാത്ത വേദനയോടെ പകല്‍ സന്ധ്യയോടുപറഞ്ഞു...
ശുഭരാത്രി!
അതൊളിച്ചുകേട്ട രാത്രി, 
തെല്ലൊന്നുകഴിഞ്ഞാല്‍ പുലരിയുടെ കാതില്‍ വേദനയോടെയോതേണ്ട യാത്രാമൊഴി ഓര്‍ത്തെടുത്തു...
ശുഭദിനം!
പകല്‍ തന്റെയീ വിരഹം മലകളുടെ അപാരതയിലൊളിപ്പിച്ചു.
രാത്രിയോ, കടലിന്റെ അഗാധതയിലും.

മലനിരകളുടെ പുത്രികള്‍ , കടലുകളുടെ ഓമനകള്‍ ...
ഈ പുഴകള്‍ ദുഃഖപുത്രികളായത് വെറുതെയോ!
എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയാത്ത ദുഃഖവും പേറി 
പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പകലിനു സന്ധ്യകളുള്ളിടത്തോളം കാലം.
രാത്രിക്കു പുലരികളുള്ളിടത്തോളം കാലം.

6 comments:

  1. പിരിയാനാകാത്ത വേദനയോടെ പകല്‍ സന്ധ്യയോടുപറഞ്ഞു...
    ശുഭരാത്രി!
    അതൊളിച്ചുകേട്ട രാത്രി,
    തെല്ലൊന്നുകഴിഞ്ഞാല്‍ പുലരിയുടെ കാതില്‍ വേദനയോടെയോതേണ്ട യാത്രാമൊഴി ഓര്‍ത്തെടുത്തു...
    ശുഭദിനം!

    ReplyDelete
  2. കെങ്കേമം!

    ReplyDelete
  3. രഘു ചേട്ടാ , നല്ല വരിക്കല്‍ ആശംസകള്‍ @ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  4. @saiju,ഓര്‍മ്മകള്‍, ഞാന്‍ പുണ്യവാളന്‍
    വളരെ നന്ദി!

    ReplyDelete