Sep 7, 2011

എന്ത് പറയാന്‍?

പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഭാഗ്യം 


പറയാനുള്ളത് കേള്‍ക്കാന്‍ ഒരാള്‍ വേണ്ടിവരുന്നത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനാവാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ക്ക് കേള്‍ക്കാനാകാത്തത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനോ കേള്‍ക്കാനോ ആകാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടില്ലെന്നറിയുന്നത് കഷ്ടം
പറഞ്ഞത് കേള്‍ക്കരുതാത്തയാള്‍ കേട്ടെന്നറിയുന്നത് കഷ്ടം
പറഞ്ഞുപോയത് കേള്‍ക്കേണ്ടയാള്‍ കേട്ടോ എന്നറിയാത്തത് കഷ്ടം


പറഞ്ഞത് കേള്‍ക്കേണ്ടയാളോ കേള്‍ക്കരുതാത്തയാളോ കേട്ടില്ലെന്നതില്‍
കഷ്ടമില്ല... നഷ്ടം മാത്രം.
പറയാനുള്ളത് കേള്‍ക്കാനാരുമില്ലാത്തതില്‍
നഷ്ടമില്ല... കഷ്ടം മാത്രം
പറയാനൊന്നുമില്ലാത്തത് കഷ്ടമല്ല നഷ്ടവുമല്ല


പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറയാനുണ്ടായിരുന്നത് കേട്ടില്ലെങ്കിലോ?
പറയാനുണ്ടായിരുന്നത് പറഞ്ഞപ്പോള്‍ കേള്‍ക്കരുതാത്തയാള്‍ പറയാത്തത് കേള്‍ക്കുകയും കേള്‍ക്കേണ്ടയാള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കയും ചെയ്താലോ?
പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?

8 comments:

  1. പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?

    ReplyDelete
  2. parayathirunnal pore....

    ReplyDelete
  3. അറിയാതെ ആരായും പറഞ്ഞു പോക്കും പറഞ്ഞിട്ടു കാര്യമില്ല !!
    http://kelkathashabdham.blogspot.com
    സ്നേഹാശംസകള്‍ മണ്‍സൂണ്‍ മധു

    ReplyDelete
  4. ഇതു വയസന്മാരെ ചുറ്റിക്കാനാണൊ?
    ഇനി ഞാന്‍ ഓരോ വാക്കും എടൂത്തെഴുതി നോക്കട്ടെ പറയരുതാത്തതു പറയാന്‍ പാടില്ലാത്തവര്‍ പറയാന്‍ പാടില്ലാത്ത നേരത്തു പറഞ്ഞൊ പറഞ്ഞൊ പറഞ്ഞൊ പറ പ

    ReplyDelete
  5. Now, I think.. I need to tell u this.. My lines...
    പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും (we readers in blog) പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?.. But still its good

    ReplyDelete
  6. @anonymous
    പറയാതിരുന്നിട്ടെന്തുകാര്യം! പറഞ്ഞാല്‍ പറഞ്ഞെന്നെങ്കിലുമുണ്ടല്ലോ!

    @മധു
    അതെ, ഒരു കാര്യോമില്ല! ആശംസകള്‍

    @ ഇന്‍ഡ്യാഹെറിറ്റേജ്
    ചെറുപ്പക്കാരെ ചുറ്റിക്കാമെന്നൊരു വ്യാമോഹം ഇല്ലാതില്ല :)
    പറയരുതാത്തത് ഏതു നേരവും പറയാണ്ടിരിക്ക്യന്നെ വേണം. പക്ഷെ അരുതാത്തതെന്ന് പറഞ്ഞു കഴിയുമ്പൊ മാത്രേ അറിയുന്നുള്ളുവെങ്കിലെന്തു ചെയ്യും? പറ??

    @ബേസില്‍
    ഇപ്പ് മനസ്സിലായി കാര്യമുണ്ടെന്ന് :)

    ReplyDelete
  7. മനസ്സിലായെങ്കില്‍ മനസ്സിലായെന്നു പറയണം ..

    മനസ്സിലായില്ലെങ്കില്‍ മനസ്സിലായില്ല എന്ന് പറയണം ...

    മനസ്സിലാകാതെ മനസ്സിലായെന്നു പറഞ്ഞാല്‍ ...

    മനസ്സിലായതും മനസ്സിലാകാതെ പോകും ...

    മനസ്സിലായോ ......?

    ReplyDelete
  8. nandini: മനസ്സിലായിവരുന്നു!

    ReplyDelete