
തട്ടുകടപോലെ നിറയെ ഐ ടി കമ്പനികള്‍ - തിളക്കുന്ന വെയിൽ - പൊടി- പട്ടികൾ - കാറുകള്‍ - ഉന്തുവണ്ടികൾ - തിരക്ക്- ട്രാഫിക് ജാം- മുഷിഞ്ഞ് നാറുന്ന ഉത്തരേന്ത്യന്‍ ജോലിക്കാര്‍ തിങ്ങിനിറഞ്ഞ ഓര്‍ഡിനറി ബസ്സുകള്‍ കൂളിങ് ഗ്ലാസ് വച്ച പെര്‍ഫ്യൂമടിച്ച ഹെഡ്ഫോണ് വച്ച ചെറുപ്പക്കാര്‍ തിങ്ങി നിറഞ്ഞ വോള്‍വോ ബസ്സുകൾ - ആര്‍ത്തിപിടിച്ച ഓട്ടോക്കാർ - പിച്ചക്കാരേക്കാള്‍ കഷ്ടമായ പോലീസുകാർ...
ബെംഗളൂര്...
നന്നായി ഡ്രെസ് ചെയ്ത ഒരു ചെറുപ്പക്കാരിയും നിറം മങ്ങിത്തുടങ്ങിയ സാരിയുടുത്ത ക്ഷീണിച്ച പ്രായമായ ഒരു സ്ത്രീയും മരുന്നുകടയിലേക്ക് കടന്നുവന്നു.
ചെറുപ്പക്കാരി: “അടുത്ത് ആശുപത്രി എവിടെയാ?”
കടക്കാരന്: “റോഡിനപ്പുറത്തായിട്ട് ബ്രൂക്ഫീല്‍ഡ് ഹോസ്പിറ്റല്‍ ഉണ്ടല്ലോ, കഷ്ടിച്ച് ഒരു കിലോമീറ്റര്‍. ഒരു ഓട്ടോ പിടിച്ചാല്‍ മതി”
ചെറുപ്പക്കാരി: “എനിക്കല്ല, ഇതു ഞങ്ങളുടെ വീട്ടിലെ ആയയാണ്. ഇവര്‍ക്കാണ്”
കടക്കാരന്: “അതെയോ? എങ്കില്‍ തൊട്ടടുത്ത കടമുറി ക്ലിനിക്കാണ്”
## ചീപ്പായ രോഗം ആളുമാറുമ്പോള്‍ വിലപിടിച്ചതാകുന്നത്!! ##